വന്‍ തുകയ്ക്ക് ‘മിന്നല്‍ മുരളി’ സ്വന്തമാക്കി ഏഷ്യാനെറ്റ്

വന്‍ തുകയ്ക്ക് ‘മിന്നല്‍ മുരളി’ സ്വന്തമാക്കി ഏഷ്യാനെറ്റ്

നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത് ആഗോള തലത്തില്‍ തന്നെ തരംഗമായി മാറിയ മലയാളത്തിന്‍റെ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിന്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ആദ്യ മൂന്ന് വാരങ്ങളിലും നെറ്റ്ഫ്ളിക്സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു. രണ്ടാം വാരത്തില്‍ എല്ലാ ഭാഷകളും ഉള്‍പ്പെട്ട ടോപ് 10 ലിസ്റ്റിലും വന്നു.

ഇപ്പോഴും നിരവധി പ്രേക്ഷകരെ സ്വന്തമാക്കുന്ന ചിത്രം നിന്ന് ഏറ്റവുമധികം സ്ട്രീമിംഗ് മണിക്കൂറുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്. 10 കോടിക്ക് മുകളിലുള്ള ഒരു തുകയ്ക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം കൈമാറിയിരിക്കുന്നത്. ലൂസിഫര്‍, മധുര രാജ, ഒടിയന്‍ തുടങ്ങി ഏതാനും ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഇത്ര ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടിയിട്ടുള്ളത്.

ടോവിനോ തോമസും ഗുരു സോമസുന്ദരവും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം 24നാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ത്യയിലെ മറ്റുഭാഷാ പ്രേക്ഷകരില്‍ നിന്നും വിദേശ പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിക്കുന്നു.

Minnal Murali’s Satelite right bagged by Asianet by a homogenous amount. The Basil Joseph directorial has Tovino Thomas and Guru Somasundaram in lead roles.

Film scan Latest