നെറ്റ്ഫ്ളിക്സില്‍ മൂന്നാം വാരത്തിലും റെക്കോഡ് വ്യൂസുമായി മുന്നേറുകയാണ് മലയാളത്തിന്‍റെ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ജനുവരി 3 മുതല്‍ 10 വരെയുള്ള ആഴ്ചയില്‍ 5,080,000 സ്ട്രീമിംഗ് മണിക്കൂറുകള്‍ സ്വന്തമാക്കി. ഒരു ഇന്ത്യന്‍ ചിത്രം മൂന്നാം വാരത്തില്‍ നെറ്റ്ഫ്ളിക്സില്‍ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.
നെറ്റ്ഫ്ളിക്സില്‍ കഴിഞ്ഞ വാരത്തില്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനം ചിത്രത്തിനുണ്ട്. മൂന്നാഴ്ച കൊണ്ട് തന്നെ 23 മില്യണിനടുത്ത് സ്ട്രീമിംഗ് മണിക്കൂറുകള്‍ സ്വന്തമാക്കിയ ചിത്രം മോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ ഒടിടി വിജയമായി ഇതിനകം മാറിക്കഴിഞ്ഞു.
ടോവിനോ തോമസും ഗുരു സോമസുന്ദരവും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം 24നാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ത്യയിലെ മറ്റുഭാഷാ പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിക്കുന്നു.
Minnal Murali trending top 5 worldwide at Netflix’s non-English top 10 list. The Basil Joseph directorial has Tovino Thomas and Guru Somasundaram in lead roles. Getting record streaming hours for an Indian film.