നാദിര്‍ഷയുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മേരാ നാം ഷാജിയുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. ഏപ്രിലില്‍ ചിത്രം തിയറ്റററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനുമുണ്ട്.
നേരത്തേ കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ദിലീപാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ചിത്രത്തിന് ലൊക്കേഷനുകളായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ.്