നവാഗതനായ വിഷ്ണു മോഹന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തിലെത്തിയ ‘മേപ്പടിയാന്‍’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തി. നിര്‍മാണം ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍വഹിച്ച ചിത്രം തിയറ്ററുകളില്‍ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. ടോട്ടല്‍ ബിസിനസില്‍ ചിത്രം ലാഭകരമാണെന്നാണ് വിലയിരുത്തല്‍.
ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കിയത്. നീല്‍ ഡി കുന്‍ഹ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു.
Unni Mukundan’s Meppadiyan is now live for streaming via Amazon Prime. Unni himself bankrolled this Vishnu Mohan directorial.