ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിറും മമ്ത മോഹന്‍ദാസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘മ്യാവൂ’ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദമ്പതികളായാണ് സൌബിനും മമ്തയും ചിത്രത്തില്‍ എത്തുന്നത്. വിണ്ടും ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ചിത്രമൊരുക്കുന്നു എന്ന സവിശേഷതയും ഉണ്ട്.
ആലുവക്കാരനായ ദസ്തഗീറിന്‍റെയും ഭാര്യയുടെയും കഥയാണിത്.ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കുന്നന ചിത്രത്തില്‍ സലിംകുമാറും ഒരു റഷ്യക്കാരിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്ളേസ് എന്നീ ചിത്രങ്ങളാണ് ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ഇതിനു മുമ്പ് ഒരുക്കിയിട്ടുള്ളത്. ഇരു ചിത്രങ്ങളുടെയും തിരക്കഥ ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതായിരുന്നു. അല്‍പ്പകാലമായി മികച്ച വിജയങ്ങളില്ലാത്ത തന്നെ സംബന്ധിച്ച് സംവിധായകന്‍ എന്ന നിലയില്‍ നിര്‍ണായകമായ ചിത്രമാണ് ഇതെന്നാണ് ലാല്‍ജോസ് വിലയിരുത്തുന്നത്.
Here is the theater list for LaLjose’s directorial ‘Meow’. Soubin Shahir and Mamtha Mohandas essaying lead roles.