‘മെംബര്‍ രമേശന്‍’ ഫെബ്രുവരി 18ന് എത്തും

‘മെംബര്‍ രമേശന്‍’ ഫെബ്രുവരി 18ന് എത്തും

ആന്‍റോ ജോസ് പെരേര, അബി തെരേസാ പോള്‍ എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മെംബര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ‘ന്‍റെ റിലീസ് പ്രഖ്യാപിച്ചു. അര്‍ജുന്‍ അശോകന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തും. ബോബന്‍ ആന്‍റ് മോളി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ബോബനും മോളിയും ചേര്‍ന്നാണ് നിര്‍മാണം.

ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, ജോണി ആന്‍റണി, മാമുക്കോയ, ഇന്ദ്രന്‍സ്, തരികിട സാബു, അനൂപ് പന്തളം, ഗായത്രി അശോക്, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശബരീഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍. പി ആര്‍ ഒ- വാഴൂര്‍ ജോസ്.

Arjun Ashokan starrer ‘Member Rameshan 9-am ward’ will release on Feb 18th in theaters. Anto Jose Perera and Abi Theresa Paul directed the movie.

Latest Upcoming