ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ പരമ്പരകളിലൊന്നാണ് ചന്ദനമഴ. ഇതിലെ നായികാ കഥാപാത്രമായ അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌നയും പ്രേക്ഷക ശ്രദ്ധ നേടി. അമിതമായ പാവത്തം പ്രകടമാക്കുന്ന അമൃത പലപ്പോഴും ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌ന അതുപോലെയല്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെറ്റിലെ ആരെയും കൂസാത്ത പ്രകൃതവും തലക്കനവും മൂലം മേഘ്‌നയെ സീരിയലില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായാണ് പ്രചരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ചന്ദനമഴ എത്തുന്നുണ്ട്. മേഘ്‌ന തന്നെയായിരുന്നു അതിലും നായിക. തമിഴ് ചന്ദനമഴയില്‍ നിന്ന് നേരത്തേ തന്നെ അമൃതയെ മാറ്റിയിരുന്നു. മുതിര്‍ന്ന താരങ്ങളെപ്പോലും താരം ബഹുമാനിക്കുന്നില്ലെന്നും വിവാഹം നിശ്ചയിച്ചതോടെ അവഗണനാ മനോഭാവം വര്‍ധിച്ചുവെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഇതിനാല്‍ മലയാളം ചന്ദനമഴയിലും ഇനി മേഘ്‌ന ഉണ്ടാകില്ലത്രേ.
എന്നാല്‍ ഏപ്രില്‍ 30ന് വിവാഹം നിശ്ചയച്ചിരിക്കുന്ന മേഘ്‌ന വിവാഹശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നും സൂചനയുണ്ട്.
Tags:meghna vincent