ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. എന്നാല്‍ ഇനിമുതല്‍ അമൃതയുടെ വേഷം കൈകാര്യം ചെയ്യാന്‍ മേഘ്‌നയുണ്ടാകില്ല. താരത്തിന്റെ തലക്കനം നിറഞ്ഞ പെരുമാറ്റത്തിനൊപ്പം വിവാഹമുറപ്പിച്ചതോടെ ആരെയും വകവെക്കാത്ത പെരുമാറ്റം കൂടിയായതോടെ സീരിയലില്‍ നിന്ന് ഒഴിവാക്കുന്നു എന്ന നിലയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ വിവാഹത്തിന്റെ തിരക്കുകള്‍ക്കും മറ്റുമായി മതിയായ അവധി ലഭിക്കാത്തതിനാല്‍ താന്‍ സ്വയം സീരിയലില്‍ നിന്ന് പിന്മാറുകയാണെന്നാണ് താരം പറയുന്നത്. വിവാഹത്തിനു ശേഷം ഒരു മൂന്നു മാസത്തോളം തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ മറ്റ് പ്രൊജക്റ്റുകളും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അതിനു ശേഷം സജീവമായി അഭിനയ രംഗത്തുണ്ടാകുമെന്നും മേഘ്‌ന പറയുന്നു.
Tags:meghna vincent