Select your Top Menu from wp menus
New Updates

ചീരുവിനും മേഘ്നയ്ക്കും കുഞ്ഞ് പിറന്ന ദിവസത്തിന്‍റെ പ്രത്യേകത

ഇന്നലെയാണ് നടി മേഘ്ന രാജ് തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്ന ഗര്‍ഭിണി ആയിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. നടനും നിര്‍മാതാവുമായ ചീരുവുമായി പ്രണയ വിവാഹമായിരുന്നു മേഘ്നയുടേത്. ജൂലൈയിലായിരുന്നു ഈ ദുഖകരമായ സാഹചര്യം സംഭവിച്ചത്. അതിനു ശേഷം കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം മൊത്തം. ഇന്നലെ ആണ്‍കുഞ്ഞിന് ഇന്നലെ മേഘ്ന ജന്മം നല്‍കിയതും മേഘ്നയെയും ചീരുവിനെയും സംബന്ധിച്ച് ഏറെ പ്രത്യേകത ഉള്ള ദിവസമായിരുന്നു.

അച്ഛന്റേയും അമ്മയുടേയും വിവാഹനിശ്ചയം നടന്ന അതേ തിയതിയില്‍ ആണ് ജൂനിയര്‍ ചീരു എത്തിയിരിക്കുന്നത്. സിനിമാ രംഗത്തും പുറത്തുമുള്ള നിരവധി പേര്‍ മേഘ്നയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്. 2017 ഒക്ടോബറില്‍ ബംഗ്ലൂരുവിലെ മേഘ്‌നയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.

Meghna Raj give birth to baby boy. Her husband Chiranjeevi Sarja was passed away during her pregnancy time. The baby came on their engagement day.

Next : പ്രഭാസിന്‍റെ ജന്മദിനത്തില്‍ ‘രാധേശ്യാം’-ന്‍റെ റൊമാന്‍റിക് പോസ്റ്റര്‍

Related posts