മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ആണ് മാറ്റിനി.ലൈവ്. പ്രശസ്ത നിർമാതാവും പ്രൊജക്റ്റ് ഡിസൈനറുമായ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ & ആപ്പ് ലോഞ്ച് ഫഹദ് ഫാസിലും പൃഥ്വിരാജുമാണ് നിർവഹിച്ചത്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. 30 (ഫൈനൽ) സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടൻ കുഞ്ചാക്കോ ബോബൻ മുൻപ് പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നൽകുന്നത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ്. കൂടാതെ പത്ത് സംവിധായകർക്ക് മാറ്റിനി തന്നെ നിർമ്മിക്കുന്ന വെബ്‌സീരിസുകൾ സംവിധാനം ചെയ്യാനുള്ള സുവർണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നൽകുന്നു. മത്സരത്തിലെ
അവസാന മുപ്പതിലേക്കുള്ള രണ്ടാംഘട്ട പത്ത് സംവിധായകരെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. വിജയികളെ പ്രഖ്യാപിച്ചത് പ്രശസ്ത സംവിധായകരായ അരുൺ ഗോപി, ജൂഡ് ആന്റണി, അജയ് വാസുദേവ്, ജി. മാർത്താണ്ഠൻ, വിധു വിൻസെന്റ്, അഹമ്മദ് കബീർ, സോഹൻ സീനു ലാൽ, രതീഷ് രവി, ടോം ഇമ്മട്ടി, റാഫി എന്നിവരും. ഇവർ തിരഞ്ഞെടുത്ത സംവിധായകരും ഷോർട്ഫിലിമുകളും യഥാക്രമം: ഉണ്ണി ശിവലിംഗം(മൾട്ടൽ), മിഥുൻ പി എസ് (നീലിമ), അരവിന്ദ് എസ് (നിലം), ആന്റണി ചാൾസ് (കൂടെ ഞാനും), രഞ്ജു രഞ്ജിമാർ (കുട്ടികൂറ), മൃദുൽ എസ് (സമരം), നസീർ ബദറുദ്ധീൻ(അൺ കവർ), ഷംനാദ് എൻ കെ (പാത്തുമ്മയുടെ ആട്), വരുൺ ധര(സ്വപ്നം), ആർ ജെ ഷാൻ (ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്). പി.ആർ.ഒ: പി.ശിവപ്രസാദ്
OTT platform matinee.live announced the list of 2nd round directors from its talent hunt.