Select your Top Menu from wp menus
New Updates

ഐവി ശശി സ്മാരക പുരസ്കാരം: മികച്ച നടി അന്ന ബെന്‍, സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍

അന്തരിച്ച സംവിധായകന്‍ ഐ.വി ശശിയുടെ സ്മരണാര്‍ത്ഥം ഫസ്റ്റ് ക്ലാപ്പ് സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച പ്രഥമ ഐ.വി.ശശി ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഷോര്‍ട്ട് ഫിലിം ജനറല്‍, കാമ്പസ്, പ്രവാസി വിഭാഗങ്ങളിലെയും മ്യൂസിക്കല്‍ ആല്‍ബം ഫെസ്റ്റിവലിലെയും വിജയികളെയാണ് സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ പ്രഖ്യാപിച്ചത്. ഹെലന്‍ ചിത്രം ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്‌കാരം ഉയരെ ചിത്രത്തിന്‍റെ സംവിധായകന്‍ മനു അശോകിനാണ്.

ഹെലന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് അന്നാ ബെന്‍ ആണ് മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായത്. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി.ബി.കെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രശസ്ത സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍, പ്രശസ്ത ചലച്ചിത്ര നടി മഞ്ജു വാര്യര്‍ എന്നിവരാണ് വിധി പ്രഖ്യാപനം നടത്തിയത്.

50000 രൂപയും കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് മാത്തുക്കുട്ടി സേവ്യറിന്‌ പുരസ്‌കാരമായി ലഭിക്കുക. മനു അശോകിന് ശില്‍പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹയായ അന്ന ബെന്നിന് സംവിധായകന്‍ കെ.ജി ജോര്‍ജ്ജിന്റെ പേരില്‍ ചലച്ചിത്ര മലയാള കൂട്ടായ്മയായ കെ.ജി.ജോര്‍ജ് സെന്റര്‍ ഫോര്‍ സിനിമയുടെ പേരില്‍ നല്‍കുന്ന ശില്‍പവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

Helen fame Mathukkutty Xavier won IV Sasi award for best director. Anna Ben won special mention for best actress.

Related posts