മാത്യു തോമസിന്‍റെ ‘കപ്പ്’ തുടങ്ങി

മാത്യു തോമസിന്‍റെ ‘കപ്പ്’ തുടങ്ങി

നവാഗതനായ സഞ്ജു വി സാമുവല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂജയോടെ തുടങ്ങി. അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ചിത്രത്തില്‍ മാത്യു തോമസാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. നിർമ്മാതാവ് തമീൻസ് ഷിബുവിൻ്റെ മകൾ റിയയാണ് പുതുമുഖ നായിക. നമിതാ പ്രമോദും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. ഫെബ്രുവരി 7 മുതലാണ് പൂര്‍ണ തോതിലുള്ള ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ഇടുക്കിയിലെ മലയോര ഗ്രാമത്തിലൂള്ള ഒരു യുവാവ് ബാഡ്മിന്‍റണില്‍ ഉയരങ്ങള്‍ കീഴടക്കുന്നത് സ്വപ്നം കാണുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. അടിമാലി, വെള്ളത്തൂവൽ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷനുകള്‍.
ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം, (മിന്നൽ മുരളി ഫെയിം) ഇന്ദ്രൻസ്, ജൂഡ് ആൻ്റണി, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഖിലേഷ് ലതാ രാജ്-ഡെൻസൺ ഡ്യൂറോം എന്നിവരുടേതാണ് തിരക്കഥ. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം- നിഖിൽ പ്രവീൺ, എഡിറ്റർ- റെക്സൺ ജോസഫ്, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്യും – ഡിസൈൻ, നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് മോഹൻ, മുകേഷ് വിഷ്ണു, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

Mathew Thomas starrer ‘Cup’ started rolling with official pooja. Debutant director Sanju V Samuel helming this one.

Latest Upcoming