ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ആഗോള തലത്തില്‍ തന്നെ കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്ന ചിത്രമായി തമിഴ് ചിത്രം മാസ്റ്റര്‍. വിജയ് നായകനായ ചിത്രം കേരളത്തിലും ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇന്നലെയോടെ കേരളത്തിലെ വിതരണക്കാര്‍ക്ക് മുടക്കുമുതല്‍ ലഭ്യമായിട്ടുള്ള സ്ഥിതിയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചിത്രം ഇതിനകം മൊത്തം 150 കോടി രൂപ കളക്ഷനില്‍ സ്വന്തമാക്കിയിട്ടുണ്ട്.
തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലായാണ് മാസ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. കൊറോണയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നതിനു ശേഷം വരുന്ന രാജ്യത്തെ ഏറ്റവും വലിയ റിലീസാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു.
മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധിന്‍റെ സംഗീതവും ചിത്രത്തിന്‍റെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
Thalapathy Vijay starrer Master topped globally in collection for the last weekend. The Lokesh Kanagaraj directorial has Vijay Sathupathi as villain.