New Updates
  • ഫഹദ് ഫാസിലിന്റെ മാലിക്കില്‍ നിന്ന് പാര്‍വതി പുറത്തേക്ക്?

  • വിജയ് സേതുപതിയുടെ തിരക്കഥയില്‍ ചെന്നൈ പളനി മാര്‍സ്, ജൂലൈ 26 റിലീസ്

  • പാര്‍വതിയുടെ വര്‍ത്തമാനത്തില്‍ ടോവിനോ തോമസ്

  • ആടൈ റിലീസിലെ പ്രതിസന്ധി തീര്‍ക്കാന്‍ അമല പോള്‍ പ്രതിഫലം ഉപേക്ഷിച്ചു

  • അമ്പിളിയായി സൗബിന്‍, ടീസര്‍ കാണാം

  • വൈറസ് ആമസോണ്‍ പ്രൈമില്‍

  • രാക്ഷസന്‍ തെലുങ്കില്‍ എത്തിയപ്പോള്‍, രാക്ഷസടു ട്രെയ്‌ലര്‍ കാണാം

  • ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി

  • ചിയാന്‍ ഈസ് ബാക്ക്, മികച്ച പ്രതികരണങ്ങളുമായി കടാരം കൊണ്ടാന്‍

  • ചിലപ്പോള്‍ പെണ്‍കുട്ടി- തിയറ്റര്‍ ലിസ്റ്റ് കാണാം

ആഗോള കളക്ഷനില്‍ അവതാറിനെ മറികടന്ന് അവഞ്ചേര്‍സ്, ഇന്ത്യയില്‍ നിന്ന് 400 കോടി

ആഗോള കളക്ഷനില്‍ അവതാറിനെ മറികടന്ന് അവഞ്ചേര്‍സ്, ഇന്ത്യയില്‍ നിന്ന് 400 കോടി

അവഞ്ചേര്‍സ് സീരീസിലെ അവസാന ചിത്രം അവഞ്ചേര്‍സ് എന്‍ഡ് ഗെയിം കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളോടെ ജൂണ്‍ 28ന് വീണ്ടുമെത്തുകയാണ്. ആദ്യ റിലീസിലെ പതിപ്പ് പല സെന്ററുകളിലും തുടരുമ്പോള്‍ തന്നെയാണ് റീ റിലീസ്. ഇപ്പോള്‍ ഇതിനകം ആദ്യ പതിപ്പ് നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2.75 ബില്യണ്‍ ഡോളര്‍ (2,749,603,966 ഡോളര്‍- 19,000 കോടി രൂപയ്ക്കടുത്ത്) ആണ് ചിത്രം ജൂണ്‍ 23 വരെ ആഗോള തലത്തില്‍ നേടിയത്. വെറും 38 മില്യണ്‍ മാത്രം നേടിയാല്‍ ചിത്രം അവതാറിന് മുകളില്‍ എത്തുമെന്ന് മാര്‍വെല്‍ സ്റ്റുഡിയോസ് വ്യക്തമാക്കി. 24ന് ഉള്ള ബുക്കിംഗും കളക്ഷനും കൂടി കണക്കിലെടുക്കമ്പോള്‍ ചിത്രം അവതാറിന് മുകളിലെത്തും. 28നാണ് ചിത്രത്തിന്റെ റീ റിലീസ്
ചില സര്‍പ്രൈസ് ഘടകങ്ങളോടെയാണ് റീ എഡിറ്റഡ് പതിപ്പ് എത്തുകയെന്ന് മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന്‍ ഫൈജ് പറയുന്നു. ഇന്ത്യയില്‍ നിന്നും ആദ്യ റിലീസില്‍ ആദ്യ ദിനത്തില്‍ തന്നെ 50 കോടി കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിനായിരുന്നു. എന്‍ഡ് ഗെയ്മിന്റെ ഇന്ത്യയിലെ പ്രചാരണാര്‍ത്ഥം എ ആര്‍ റഹ്മാന്‍ മാര്‍വെല്‍ സ്റ്റുഡിയോസിനായി തയാറാക്കിയ പ്രത്യേക ആന്തെവും പുറത്തുവിട്ടിരുന്നു. 400 കോടിക്ക് അടുത്ത് ഇന്ത്യയില്‍ നിന്ന് ഇതിനകം ചിത്രം നേടിയിട്ടുണ്ട്. അന്തോണി റുസ്സോ, ജോയ് റുസ്സോ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തില്‍ ക്രിസ് ഇവാന്‍സ് റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജൊനാന്‍സണ്‍, ബ്രി ലാന്‍സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആഗോള തലത്തില്‍ 2500 കോടി രൂപയ്ക്കു മുകളിലാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്.

Marvel’s Avengers Endgame beaten Avatar in the worldwide box office. The movie eying biggest grosser record in world cinema.

Previous : വേനലും വര്‍ഷവും.., ‘ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടു’വിലെ വിഡിയോ ഗാനം
Next : പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ

Related posts