ഗ്ലോബൽ ഫിലിംസും ഹരിത ഫിലിം മീഡിയയും അണിയിച്ചൊരുക്കിയ മലയാളം സിനിമ ” മറുത” ആക്ഷൻ ഒ ടി ടി യിൽ സെപ്റ്റംബർ ഒമ്പതിന് റിലീസ് ചെയ്യുന്നു. ദേവൻ, മാമുക്കോയ, വിമൽരാജ്, സാജു കൊടിയൻ, പടന്നയിൽ, അബൂസലീം,ശരൺ, ബാബുസ്വാമി, കോഴിക്കോട് വിനോദ്, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, ഷാംലി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
മലയാളത്തിൻറെ ശക്തനായ ടി ജി രവിയുടെ മകൻ ശ്രീജിത്ത് രവി നായകനാവുന്ന മറുത എന്ന സിനിമയിൽ ഫിലിം ജേണലിസ്റ്റായ എം.കെ ഷെജിൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. രചന സതീഷ് ബാബു മഞ്ചേരി നിർവഹിച്ചിരിക്കുന്നു. സയ്യിദ് ജിഫ്രി യുടെ സംവിധാനത്തിൽ ജോയ് ആൻറണിയുടെ ക്യാമറ മികവിൽ സായ് മണി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
തിരുമണിക്കര ഗ്രാമത്തിൽ ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും ഒരു തുടർക്കഥയാണ്. കേരള കർണാടക അതിർത്തിയായ ഗുണ്ടൽപേട്ടിൽ നടന്ന ഈ മരണങ്ങളുടെ അന്വേഷണത്തിനായി ശക്തിവേൽ എന്ന പോലീസ് ഓഫീസർ എത്തുന്നു. ഉദ്ധ്യേ ഗജനകമായ സംഭവവികാസങ്ങളും ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാസന്ദർഭങ്ങളും മറുതയുടെ പ്രത്യേകതയാണ്.വിശ്വാസവും യാഥാർത്ഥ്യങ്ങളുംഇഴചേർന്ന ആക്ഷൻ,ഹൊറർ, ത്രില്ലർ ചിത്രമാണിത്.
ആചാര്യ ആനന്ദകൃഷ്ണൻ സംഗീതം നിർവഹിച്ച ഗാനങ്ങൾക്ക് വാസു അരീക്കോട്, സുജിത്ത് കറ്റോട് ഗാനരചന നിർവഹിച്ചിരിക്കുന്നു തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകരായ മനോ, പി ജയചന്ദ്രൻ,അനുശ്രീ,
കെ എസ് ചിത്ര, സുനിൽകുമാർ,അനുരാധാ ശ്രീറാം, സുരേഷ് മേനോൻ,രഞ്ജിനി ജോസ്
എ ആർ ശശി,ഉണ്ണിമായ,അരുൺ കെ അനിൽ, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പിആർഒ.എം കെ ഷെ ജിൻ ആലപ്പുഴ.
Malayalam movie ‘Marutha’ will release on September 9th via Action OTT. The Sayyid Jifri directorial has Sreejith Ravi, Devan and Mamukkoya in lead roles.