‘പിടികിട്ടാപ്പുള്ളി’യില്‍ കൈയടി നേടി മറീനയുടെ ക്രിസ്റ്റീന

‘പിടികിട്ടാപ്പുള്ളി’യില്‍ കൈയടി നേടി മറീനയുടെ ക്രിസ്റ്റീന

ഒരു രാത്രി മുഴുവൻ അരങ്ങേറുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ജിയോ സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ൻ, ആഹാന കൃഷ്ണ, ലാലു അലക്സ് എന്നിവരെല്ലാരും അടങ്ങുന്ന വലിയ ഒരു താരനിര തന്നെ സിനിമയിൽ ഉണ്ട്. ഈ സിനിമയിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് മറീന മൈക്കിളിന്‍റെ ക്രിസ്റ്റീന എന്ന കഥാപാത്രം ആണ്.
Pidikittappulli
ചെകുത്താനും കടലിനും നടുക്ക് എന്ന പോലെ രണ്ട് പ്രശ്നക്കാരുടെ ഇടയിൽപ്പെട്ട് എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നിൽക്കുന്ന ഒരു കഥാപാത്രം ആണ് ക്രിസ്റ്റീന. ഒരു വശത്ത് കിഡ്നാപ്പ് ചെയ്യപ്പെട്ട തന്‍റെ ബോസ്സും മറുവശത്ത് കിഡ്നാപ്പ് ചെയ്തുകൊണ്ട് വന്ന ശിവൻ എന്നയാളെയും പേടിച്ച് നിൽക്കുകയും പക്ഷെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഉള്ള ചിന്തയും എല്ലാം ഒരേ സമയം നടക്കുകയാണ് കഥാപാത്രത്തിന്‍റെ ഉള്ളിൽ.

ഇത്രയും കാര്യങ്ങൾ ഒരുമിച്ച് നടക്കുമ്പോൾ ഇതെല്ലാം പ്രേക്ഷകരിൽ എത്തിച്ചതിൽ മറീന മൈക്കിളിന്‍റെ പ്രകടനം അത്രയും മികച്ചതായിരുന്നു.ഈ കഥാപാത്രത്തിലൂടെ മറീന ഒരിക്കൽ കൂടി തന്‍റെ അഭിനയ മികവ് കാഴ്ചവയ്ക്കുമ്പോൾ ഇനി വരാനിരിക്കുന്ന സിനിമകളുടെ പ്രതീക്ഷ കൂടുകയാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Mareena Michle getting good responses for her new movie Pidikittappulli. The Jishnu Sreekandan directorial is now streaming via Jio Cinema.

Latest OTT