മരക്കാർ ആഗോള റിലീസ് മേയ് 13ന്

മരക്കാർ ആഗോള റിലീസ് മേയ് 13ന്

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്‍റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി മെയ് 13ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാർച്ചില്‍ പുറത്തിറങ്ങാനിരുന്ന ചിത്രം കൊറോണ മൂലം നീളുകയായിയിരുന്നു.

ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വലിയ താരനിരയാണ് ഉള്ളത്.

Marakkar Arabikkadalinte Simham will release on May 13. The magnum opus directed by Priyadarshan is releasing in 5 languages.

Latest Upcoming