‘മരട് 357’ന്‍റെ പേര് മാറ്റി, പുതിയ പേര് ‘വിധി’

കണ്ണന്‍ താമരക്കുളത്തിന്‍റെ സംവിധാനത്തില്‍ റിലീസിന് തയാറെടക്കുന്ന ചിത്രം ‘മരട് 357’ന്‍റെ പേര് മാറ്റി. കോടതി വിധിയെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ പേര് ‘വിധി’ എന്നാക്കിയത്. കൊച്ചി മരടില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കയതിനെ ആസ്പദമാക്കുന്ന സിനിമ എന്ന നിലയില്‍ ശ്രദ്ധേയമായ ചിത്രമാണിത്. ‘വിധി: ദ് വെര്‍ഡിക്റ്റ്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.

നേരത്തേ മാര്‍ച്ച് 19ന് ചിത്രം റിലീസിന് ഒരുങ്ങവേ, ഫ്ളാറ്റ് നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ കോടതി റിലീസ് തടഞ്ഞിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പുതിയ പേരില്‍ റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ദിനേശ് പള്ളത്താണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മിക്കുന്നു.

Director Kannan Thamarakkulam’s ‘Maradu 357’ retitled as ‘ Vidhi-The Verdict’ following a court order. Anoop Menon and Dharmajan essaying the lead roles.

Latest Upcoming