ടൊവിനോ തോമസ് നായകനായ മറഡോണ എന്ന സിനിമ മേയില്‍ തിയറ്ററുകളിലെത്തും. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എനനിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കേപ്പാട്ട്. ചിത്രത്തിന്റെ രചന ലിജോ ജോസ് പല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും സഹ സംവിധായകനായിരുന്ന കൃഷ്ണമൂര്‍ത്തിയണ്. ദീപക് ഡി മേനോനാണ് ഛായാഗ്രഹണം. ചിത്ര സംയോജനം സൈജു ശ്രീധരന്‍. സംഗീതം സുഷിന്‍ ശ്യാം , സംഘട്ടനം രാജശേഖരന്‍ മാസ്റ്റര്‍.
2017 ഓഗസ്റ്റില്‍ ആരംഭിച്ച ചിത്രീകരണം, ചാവക്കാട്, ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍, ആലുവ , എറണാകുളം എന്നിവിടങ്ങളിലായി 2017 ഡിസംബറിലാണ് പൂര്‍ത്തീകരിച്ചത് . ചെമ്പന്‍ വിനോദ്, ശരണ്യ , ശാലു റഹിം, റ്റിറ്റോ , നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Tags:Maradonatovino thomasVishnu narayan