നീരജ് മാധവും മഞ്ജു വാര്യവും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നവാഗതനായ അശ്വിന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ഈരാട്ടുപേട്ടയില്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമമായ കരാര്‍ ആകുന്നതേയുള്ളൂവെന്നുമാണ് നീരജ് മാധവ് പ്രതികരിച്ചിട്ടുള്ളത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മഞ്ജു വാര്യരെ ചിത്രത്തിനായി ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നീരജ് ഇപ്പോഴുള്ളത്. ഒരു പാന്‍ ഇന്ത്യന്‍ വെബ്‌സീരിസിലും നീരജ് ഭാഗമാകുന്നുണ്ട്. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ പൂര്‍ത്തിയാക്കിയ മഞ്ജുവാര്യര്‍ ഇപ്പോള്‍ തമിഴ് ചിത്രം അസുരന്റെ സെറ്റിലാണ്. ധനുഷ് നായകനാകുന്ന അസുരന്‍ മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ്. വെട്രിമാരനാണ് സംവിധാനം.
Manju Warrier will join Neeraj Madhav in a film directed by debutant Ashwin Raj. The movie will go on floors next month.