മഞ്ജു വാര്യർ ചിത്രം “ആയിഷ” ഷൂട്ടിംഗ് തുടങ്ങി

മഞ്ജു വാര്യർ ചിത്രം “ആയിഷ” ഷൂട്ടിംഗ് തുടങ്ങി

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം “ആയിഷ ” റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. മജ്ഞു വാര്യർക്കു പുറമെ രാധിക, സജ്ന, പൂർണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. എം ജയചന്ദ്രൻ സംഗീത നിർവഹണം നടത്തുന്ന ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ അറബി പിന്നണി ഗായകർ പാടുന്നുണ്ട് . ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു .

Ayisha started rolling
Ayisha started rolling

എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്സ് സേവ്യർ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായർ , ഗാന രചന ബി കെ ഹരിനാരായണൻ , സുഹൈൽ കോയ . ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത്‌ കെ സുരേഷ് . ലൈൻ പ്രൊഡ്യൂസർ റഹിം പി എം കെ . ചിത്രത്തിന്റ സ്വിച്ച് ഓൺ കർമ്മം റാസ് അൽ ഖൈമ അൽ ഖാസിമി പാലസ് ഉടമ താരിഖ് അഹ്‌മദ്‌ അലി അൽ ഷർഹാൻ അൽ നുഐമി , പ്രശസ്ത യു എ ഇ എഴുത്തുകാരൻ മുഹ്സിൻ അഹ്‌മദ്‌ സാലം അൽ കൈത് അൽ അലി എന്നിവർ ചേർന്ന് നിർവഹിച്ചു .ചടങ്ങിൽ റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളായ എസ് എ സലിം നാസർ അൽമഹ , എന്നിവർ സന്നിഹിതരായിരുന്നു . ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനത്തോടെ നടക്കും.

Manju Warrier ‘Ayisha’ started rolling. The Aamir Pallikkal directorial will be shot in Malayalam and Arabic.

Latest Upcoming