50 കോടിയിലേറേ മുതല്‍മുടക്കില്‍ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസിനു പിന്നാലെ ചിത്രം ആരാധകരെ നിരാശപ്പെടുത്തിയെന്നും പ്രതീക്ഷിച്ച വലുപ്പത്തിലുള്ള ചിത്രമല്ല എന്ന പേരിലും നടന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി നടി മഞ്ജുവാര്യര്‍. മഞ്ജു വാര്യരെ തിരിച്ചുവരവിന് താന്‍ സഹായിച്ചതിന്റെ പേരിലുള്ള വ്യക്തിപരമായ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും അതിനാല്‍ മഞ്ജു പ്രതികരിക്കണമെന്നും സംവിധായകന്‍ വി എ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
‘ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ’ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.