മഞ്ജു വാര്യര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘ആയിഷ’ പ്രഖ്യാപിച്ചു. മലയാളത്തിലും അറബിയിലും ഒരേസമയം ചിത്രീകരിച്ച് പുറത്തിറക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. മഞ്ജുവിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നിരിക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്.
ആഷിഫ് കക്കോടി രചന നിര്‍വഹിച്ച ചിത്രത്തിന്‍റെ സംഗീതം എം ജയചന്ദ്രൻ നിര്‍വഹിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളിലായിരിക്കും പ്രധാന ലൊക്കേഷന്‍. മൊഴിമാറ്റം നടത്തി ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു.
സില്‍മയുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ
Manju Warrier will essay the title role in Aamir Pallikkal directorial ‘Ayisha’. The movie will be shot in Malayalam and Arabic.