സംസം, മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജിമ മോഹന്‍. ജനുവരിയില്‍ റിലീസ് ചെയ്ത മിഖായേലില്‍ നിവിന്‍ പോളിയുടെ നായികയായാണ് മഞ്ജിമ എത്തിയത്. ഹിന്ദി ചിത്രം ക്യൂനിന്റെ റീമേക്കായി ഒരുങ്ങിയ സംസംമില്‍ മുഖ്യ വേഷത്തിലാണ് താരം എത്തുന്നത്. ഈ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസ് നീളുകയാണ്. തമിഴില്‍ ഗൗതം കാര്‍ത്തിക്കിന്റെ നായികയായി അഭിനയിച്ച ദേവരാട്ടം ആണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.
മലയാളത്തില്‍ ബാലതാരമായി തുടങ്ങി വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറിയ താരം ഇന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമായുണ്ട്. അടുത്തിടെ ഗൃഹലക്ഷ്മി മാഗസിനായി മഞ്ജിമ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.
Tags:manjima mohan