തമിഴിന്റെ മാസ്റ്റര്‍ ഡയറക്റ്റര്‍ മണിരത്‌നം വീണ്ടും ബോളിവുഡില്‍ ഒരു ചിത്രമെടുക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. നേരത്തേ രാവണ്‍, ഗുരു എന്നീ ചിത്രങ്ങളില്‍ മണിരത്‌നം മുഖ്യവേഷത്തില്‍ അവതരിപ്പിച്ച അഭിഷേക് ബച്ചനും ഐശ്വര്യ റായും തന്നെയാകും പുതിയ ചിത്രത്തിലും നായകനും നായികയുമാകുന്നത് എന്നാണ് സൂചന. ബച്ചന്‍ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിട്ടുള്ളത്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഏറ്റവും അടുത്ത് പുറത്തുവന്ന ചിത്രം ‘കാട്ര് വെളിയിടൈ’ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. തന്റെ തന്നെ ഏതെങ്കിലും തമിഴ് ചിത്രത്തിന്റെ റീമേക്കിനാണോ അദ്ദേഹം ഒരുങ്ങുന്നതെന്നും വ്യക്തമല്ല.
Tags:abhishek bachanaiswarya raimaniratnam