15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അംഗീകാരം, ബിഗ് ബോസ് വിജയത്തില്‍ മണിക്കുട്ടന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ സിനിമാ താരം മണിക്കുട്ടന്‍ ടൈറ്റില്‍ ജേതാവായതായ വാര്‍ത്ത കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്നലെയാണ് ഗ്രാന്‍ഡ് ഫിനാലെ ചാനല്‍ സംപ്രേഷണം ചെയ്ത്. രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ ഏറെ മുന്നിലാണ് മണിക്കുട്ടന് ലഭിച്ചിട്ടുള്ള വോട്ടുകളുടെ എണ്ണം. വിജയിയായി തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിനെ ഏറെ ആഹ്ലാദത്തോടെയാണ് മണിക്കുട്ടന്‍ സ്വീകരിച്ചത്.
‘ 15 വര്‍ഷമായി സിനിമയില്‍ എത്തിയിട്ട് ഒരു അംഗീകാരത്തിനായി പരിശ്രമിക്കുകയാണ്. സിനിമയാണ് ബിഗ് ബോസിലേക്കും വഴിയൊരുക്കിയത്. ഇപ്പോള്‍ ആദ്യമായി ഒരു അംഗീകാരം ലഭിക്കുകയാണ്. ഇക്കാലയളവില്‍ പലവിധ കളിയാക്കലുകളും തന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് എന്തെങ്കിലും തിരിച്ചുകൊടുക്കാനാകുന്നു എന്നത് സന്തോഷകരമാണ്,’ മണിക്കുട്ടന്‍ പറഞ്ഞു.
സാമ്പത്തികമായി ഏറെ പ്രയാസമുള്ള കുടുംബ പശ്ചാത്തലമാണ് തനിക്കുള്ളതെന്ന് ബിഗ് ബോസില്‍ അനുഭവങ്ങള്‍ പങ്കുവെക്കവേ മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഇപ്പോഴും വാടക വീട്ടിലാണ് മണിക്കുട്ടനും മാതാപിതാക്കളും കഴിയുന്നത്. ബിഗ് ബോസ് വിജയത്തിലൂടെ 75 ലക്ഷം രൂപയുടെ ഒരു ലക്ഷ്വറി ഫ്‌ളാറ്റാണ് മണിക്കുട്ടന് സമ്മാനമായി ലഭിക്കുക.
Actor Manikkuttan went super excited about his victory on BiggBoss Malayalam Season 3 title.