മണിക്കുട്ടന്‍ ബിഗ്ബോസ് സീസണ്‍ 3 വിജയി
ബിഗ് ബോസ് മലയാളം സീസണ്‍ 3-യുടെ വിജയിയായി സിനിമാ താരം മണിക്കുട്ടനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടില്‍ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഫിനാലെ സംപ്രേഷണം ചെയ്യുമ്പോഴായിരിക്കും ചാനല്‍ വിജയിയെ ഔദ്യോഗികമായി അറിയിക്കുക. ഷോയ്ക്കിടെ ഏറ്റവുമധികം ജനപിന്തുണ കരസ്ഥമാക്കിയ മല്‍സരാര്‍ത്ഥിയായ മണിക്കുട്ടന്‍ പലവിധ വൈകാരികതകള്‍ക്കിടയിലൂടെയാണ് മല്‍സരത്തില്‍ കടന്നുപോയത്.
100 ദിവസം ബിഗ്ബോസ് ഹൌസില്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയും ടാസ്പുകളില്‍ പങ്കെടുക്കുകയുമായിരുന്നു മല്‍സരാര്‍ത്ഥികള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ ലോക്ക്ഡൌണിനെ തുടര്‍ന്ന് മല്‍സരം ആദ്യം രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കനത്തതോടെ തമിഴ്നാട് പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് വിജയിയെ കണ്ടെത്താന്‍, ശേഷിക്കുന്ന മല്‍സരാര്‍ത്ഥികള്‍ക്കായി വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രണ്ടാം സീസണ്‍ വിജയിയെ കണ്ടെത്താതെ 70 ദിവസങ്ങളില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
Actor Manikkuttan bagged the title of BiggBossMalayalamSeason3 winner.