മണികണ്ഠന്‍ ആചാര്യ കമ്മട്ടിപ്പാടം എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ ബാലന്‍ ചേട്ടനായി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ്. ഇപ്പോള്‍ തമിഴകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. രജനീകാന്ത് സംവിധാനം ചെയ്ത പേട്ടയിലും മണികണ്ഠന്‍ ശ്രദ്ധേയമായൊരു വേഷത്തില്‍ എത്തുന്നുണ്ട്. അതിനിടെ ഒരു നാടകത്തിനായി താരം നടത്തിയ മേക്ക് ഓവര്‍ ശ്രദ്ധ നേടുകയാണ്.
വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള കാരി ഗുരുക്കളുടെ ഐതിഹ്യം അടിസ്ഥാനമാക്കിയുള്ള പുലിജന്‍മം എന്ന നാടകത്തിനായി 20 കിലോ ഭാരമാണ് മണികണ്ഠന്‍ കുറച്ചത്. ഈ നാടകത്തിന്റെ റിഹേഴ്‌സല്‍ വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
Tags:Manikandan Achary