കമ്മട്ടിപ്പാടത്തിലൂടെ അരങ്ങേറി മലയാളത്തിലെ ശ്രദ്ധേയനായ താരമായി മാറിയ മണികണ്ഠന്‍ ആചാരി അച്ഛനാകുന്നതിന്‍റെ സന്തോഷത്തിലാണ്. ലോക്ക്ഡൌണ്‍ കാലയളവിലാണ് മണികണ്ഠനും മരട് സ്വദേശി അഞ്ജലിയും തമ്മിലുള്ള വിവാഹം നടന്നത്. നിറവയറിലുള്ള ഭാര്യക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് മണികണ്ഠന്‍ ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചത്.
രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച മണികണ്ഠന് പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങളാണ് വരാനുള്ളത്. തുറമുഖം, അനുഗ്രഹീതന്‍ ആന്‍റണി തുടങ്ങിയവയാണ് ഉടന്‍ മണികണ്ഠന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.
Actor Manikandan Achari getting ready for his fatherhood.