നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം മാംഗല്യം തന്തുനാനേന തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടോണി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയാകുന്നത്. ബിജിബാല്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ‘അറിയാതെ നിന്‍ മിഴികളില്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി.
വിവാഹിതരായ രണ്ടു പേര്‍ക്കിടയിലെ വ്യത്യസ്ത സമീപനങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. സഖറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഏയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ചെമ്പില്‍ അശോകന്‍, ശാന്തികൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ