നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം മാംഗല്യം തന്തുനാനേനയിലെ ആദ്യ സോംഗ് ടീസര്‍ പുറത്തിറങ്ങി. ടോണി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയാകുന്നത്. തൊടുപുഴയും പരിസര പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷന്‍. ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു.
വിവാഹിതരായ രണ്ടു പേര്‍ക്കിടയിലെ വ്യത്യസ്ത അഭിരുചികളാണ് ചിത്രം പ്രമേയമാക്കുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. സഖറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഏയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് കണാരന്‍, സലിം കുമാര്‍, വിജയരാഘവന്‍, അലന്‍സിയര്‍, ചെമ്പില്‍ അശോകന്‍, ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Tags:kunchacko bobanmangalyam thanthunanenaNimisha sajayansoumya sadanandan