മലയാള സിനിമയില്‍ അല്‍പ്പം നീണ്ട കരിയര്‍ സ്വന്തമാക്കിയ നടിമാരില്‍ ഒരാളാണ് മമ്ത മോഹന്‍ദാസ്. ഇപ്പോഴും സജീവമായി തന്നെ നായിക വേഷങ്ങളിലും മുഖ്യ വേഷങ്ങളിലുമെല്ലാം താരമുണ്ട്. രണ്ടു തവണ കാന്‍സറിനെ അതിജീവിച്ച മമ്ത ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിലും വ്യായാമങ്ങളിലുമെല്ലാം മികച്ച ശ്രദ്ധ നല്‍കുന്നു. തന്റെ ഫിറ്റ്‌നസ് പരീക്ഷണങ്ങളും യാത്രകളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ താരം പങ്കുവെക്കാറുണ്ട്. ഫാഷന്‍ ലോകത്തും തിളങ്ങുന്ന മമ്ത മനോരമ കലണ്ടര്‍ ആപ്ലിക്കേഷനായി നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.