മഹി വി രാഘവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം യാത്ര ആഗോള ബോക്‌സ് ഓഫിസില്‍ 25 കോടിയിലേക്ക് എത്തിയെന്ന് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആദ്യ ദിനത്തില്‍ 6.5 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രം രണ്ടും മൂന്നും ദിനങ്ങളില്‍ 4 കോടിക്കു മുകളില്‍ വീതം നേടിയിട്ടുണ്ടെന്നാണ് വിവരം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നു മാത്രമുള്ള നിര്‍മാതാക്കളുടെ വിഹിതം (നെറ്റ് കളക്ഷന്‍) 5-ാം ദിവസത്തില്‍ എത്തുമ്പോള്‍ 6 കോടിയില്‍ എത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. ഗ്രോസ് കളക്ഷന്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ 20 കോടിയിലേക്ക് ചിത്രം നീങ്ങുകയാണ്
യുഎസ് ബോക്‌സ് ഓഫിസിലെ കളക്ഷന്‍ 1.5 കോടി പിന്നിട്ടിട്ടുണ്ട്. മറ്റ് വിദേശ വിപണികളിലെയും കണക്ക് കൂടി കൂട്ടുമ്പോല്‍ വിദേശ കളക്ഷന്‍ 2.5 കോടിയിലേക്ക് നീങ്ങുന്നു. മറ്റ് ഇന്ത്യന്‍ വിപണികളിലും ശരാശരി പ്രകടനം ചിത്രം കാഴ്ചവെച്ചു. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 25 കോടി കളക്ഷന്‍ മറികടക്കും. യുഎസ് ബോക്‌സ് ഓഫിസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മമ്മൂട്ടി ചിത്രമായി ആദ്യ ദിനത്തില്‍ തന്നെ യാത്ര മാറിയിരുന്നു. മൂന്ന് ഭാഷകളില്‍ യാത്ര യുഎസില്‍ എത്തിയിട്ടുണ്ട്.
Tags:mahi v raghavmammoottyYatra