അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്രയില്‍ വൈഎസ്ആറിന്റെ പുത്രന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥാപാത്രം ഉണ്ടാകില്ലെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന യാത്രയില്‍ അര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവ്രകൊണ്ട ജഗന്‍ മോഹനായി അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു അതിനു മുമ്പ് ഈ വേഷത്തിലേക്ക് സൂര്യ, കാര്‍ത്തി തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇവര്‍ക്കാര്‍ക്കും ചിത്രത്തിന്റെ ഭാഗമാകാനായില്ല. ഇതോടെയാണ് ജഗന്‍ മോഹന്റെ കഥാപാത്രത്തിനായി ചിത്രീകരണം വേണ്ടെന്ന് വെക്കുന്നത്.
ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജന്മദിനമാണ് അന്ന്. നിലവില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗന്മോഹന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രത്തില്‍ ചിത്രത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്.
വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. ബാഹുബലിയില്‍ അനുഷ്‌കയുടെ ദേവസൂര്യ എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയമ്മയായി ആശ്രിത എത്തിയിട്ടുണ്ട്. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ
മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ