മഹി വി രാഘവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം യാത്ര ആഗോള ബോക്‌സ് ഓഫിസില്‍ 25 കോടി രൂപ കളക്ഷന്‍ മറികടന്ന് മുന്നേറുന്നു. ഈ വീക്കെന്‍ഡ് അവസാനിക്കുന്നതോടെ ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 40 കോടിയിലെത്തും. ആദ്യ ദിനത്തില്‍ 6.5 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 12 ദിവസം വരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുമായി പുറത്തു വന്നിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങള്‍- 17.5 കോടി, കേരളം-1.06 കോടി, കര്‍ണാടക-67 ലക്ഷം, തമിഴ്‌നാട്-43 ലക്ഷം, റെസ്റ്റ് ഓഫ് ഇന്ത്യ- 66 ലക്ഷം, വിദേശം- 3.46 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.
ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 8 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമിന് കൈമാറിയിട്ടുണ്ട്. 12 ദിവസത്തെ ടോട്ടല്‍ ബിസിനസ് 33 കോടി രൂപയാണ്. ആദ്യ വീക്കെന്‍ഡിനു ശേഷം ചിത്രത്തിന്റെ കളക്ഷനില്‍ ചെറിയ ഇടിവുണ്ടായെങ്കിലും മികച്ച നിരൂപണങ്ങളും പ്രേക്ഷകാഭിപ്രായവും സ്റ്റഡി കളക്ഷനില്‍ യാത്രയെ ഇപ്പോള്‍ നിലനിര്‍ത്തുകയാണ്.