ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ് കണ്ണൂരില്‍ തുടങ്ങി. ചിത്രം ആക്ഷന്‍ കോമഡിയെന്ന് നിര്‍മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖാലിദും കൃഷ്ണകുമാറും ഛത്തീസ്ഗഡിലെത്തി വിവിധ നേരത്തേ തന്നെ പ്രീ പ്രോഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഛത്തീസ്ഗഡില്‍ എത്തിയിരുന്നു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഭൂപ്രകൃതിയും പരിചരണവുമാണ് ചിത്രത്തില്‍ ഉണ്ടാവുക. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണിതെന്നും കൃഷ്ണന്‍ സേതുകുമാര്‍ പറയുന്നു.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരു നിന്ന് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ഉണ്ടക്കായി ക്യാമറ ചലിപ്പിക്കുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന കെ വി ആനന്ദ് സൂര്യ ചിത്രത്തിന്റെയും ക്യാമറ അറെ ആണ് ചെയ്യുന്നത്. ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.
ഷൂട്ടിംഗ് ഏറെയും വടക്കേ ഇന്ത്യയിലാണ് നടക്കുക. ജാര്‍ഖണ്ഡ്. ഛത്തീസ്ഖണ്ഡ് എന്നിവ പ്രധാന ലൊക്കേഷനുകളാകും. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും. ജനുവരി റിലീസാണ് ലക്ഷ്യം വെക്കുന്നത്.
കൂടുതല്‍ സിനിമാ വാര്ത്ത8കളും വിശേഷങ്ങളും അറിയുന്നതിന് സില്മരയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. മറ്റ് ചാറ്റുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഇത് ഒരു അഡ്മിന്‍ ഓണ്ലി ഗ്രൂപ്പാണ്