ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗ് വയനാട്ടില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തേ കണ്ണൂരിലും കാസര്‍ഗോഡിലുമായി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏതാനും രംഗങ്ങള്‍ ഛത്തീസ്ഗഡിലും ചിത്രീകരിക്കുന്നുണ്ട്. നേരത്തേ ഛത്തീസ്ഗഡില്‍ ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയനായ ഖാലിദ് വ്യത്യസ്തമായ പരിചരണ രീതിയാണ് രണ്ടാം ചിത്രത്തില്‍ പരീക്ഷിക്കുന്നത്. സബ് ഇന്‍സ്‌പെക്റ്റര്‍ മണി ആയാണ് മമ്മൂട്ടി എത്തുന്നത്.
#Unda 2nd schedule started 😎 pic.twitter.com/onmLmeszOL
— Friday Matinee (@VRFridayMatinee) February 19, 2019
വിനയ് ഫോര്‍ട്ട്, ആസിഫ് അലി,ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാതാവ്.
ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരു നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണിയായാണ് മമ്മൂട്ടി എത്തുന്നത്. ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന കെ വി ആനന്ദ് സൂര്യ ചിത്രത്തിന്റെയും ക്യാമറ അറെ ആണ് ചെയ്യുന്നത്. ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും.