രക്ത സമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിന് സുഖം പ്രാപിക്കാന്‍ ആശംസയുമായി മലയാളത്തിന്‍റെ മെഗാ താരം മമ്മൂട്ടി. ഇരുവരും ഒന്നിച്ചെത്തിയ ക്ലാസിക്ക് സൂപ്പര്‍ഹിറ്റ് ദളപതിയിലെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സന്ദേശം അതിവേഗമാണ് വൈറലായത്. ‘ഗെറ്റ് വെല്‍ സൂണ്‍ സൂര്യ, അന്‍പുടന്‍ ദേവ’ എന്നായിരുന്നു മമ്മൂട്ടി ട്വിറ്ററിലും ഫേസ്ബുക്കിലും രജനിയുടെ ഫോട്ടോക്കൊപ്പം നല്‍കിയ കുറിപ്പ്.
90-കളില്‍ തമിഴ് സിനിമാ ലോകത്തും സജീവമായിരുന്ന മമ്മൂട്ടി അക്കാലത്ത് അടുത്ത സൌഹൃദമാണ് രജനിയുമായി പുലര്‍ത്തിയിരുന്നത്. ദളപതിയിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് അദ്ദേഹം കൂടുതല്‍ സ്വീകാര്യതയിലേക്ക് എത്തിയത്. ഇടയ്ക്ക് സംവിധാനത്തിനായി ഒരു പദ്ധതിയും ആലോചിച്ചിരുന്ന മമ്മൂട്ടി തമിഴില്‍ രജനിയെ നായകനാക്കി ഒരു ചിത്രത്തിനായാണ് ആലോചിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ രജനിയെ പ്രവേശിപ്പിച്ചത്. സിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായാണ് താരം ഹൈദരാബാദില്‍ എത്തിയത്. ഷൂട്ടിംഗ് സെറ്റിലെ എട്ടോളം പേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് അണ്ണാത്തെയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. രജനികാന്തിന് 22ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റിവ് ആണ്. എങ്കിലും അദ്ദേഹം ക്വാറന്‍റൈനിലാണ്.
Mammootty’s wish to Rajnikanth went viral soon. His tweet with their characters names from Thalapathy wished Rajni to get-well soon.