മമ്മൂട്ടി അല്‍പ്പകാലത്തെ ഇടവേളയ്ക്കു ശേഷം തമിഴിലെത്തുന്ന ചിത്രമാണ് പേരന്‍പ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. അടുത്തിടെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്നിരുന്നു. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു തവണ കൂടി പ്രദര്‍ശിപ്പിച്ചു. ഇനി അധികം റിലീസ് വൈകില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ റാം സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ സിനികളുടെ ഇന്ത്യക്കു പുറത്തേ ഏറ്റവും വലിയ വിപണിയാണ് യുഎഇ/ ജിസിസി. മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്നു എന്നതിനാല്‍ ചിത്രത്തെ കാത്ത് നിരവധി മലയാളി പ്രേക്ഷകരും ഈ മേഖലയിലുണ്ട്. എന്നാല്‍ ജിസിസി രാജ്യങ്ങളുടെ നിയമങ്ങളുമായി ബന്ധപ്പെട്ട് പേരന്‍പിന്റെ സെന്‍സറിംഗ് തടസം നേരിട്ടിരിക്കുകയാണ്. മിക്കവാറും ജിസിസി സെന്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തില്ല എന്നാണ് അറിയുന്നത്.
ഷാങ്ഹായ്, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഏറെ കൈയടി നേടിയ ചിത്രം റോട്ടര്‍ഡാമിലെ മസ്റ്റ് വാച്ച് ലിസ്റ്റിലും ഇടം നേടിയിരുന്നു. സാധന, അഞ്ജലി, അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
Tags:mammoottyperanpram