ആഗോള വേദികളില്‍ നിറഞ്ഞ കൈയടികള്‍ സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 147 മിനിറ്റ് ദൈര്‍ഘ്യമുള്ള സെന്‍സര്‍ കോപ്പിക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായി എത്തുന്ന മമ്മൂട്ടി തന്റെ കരിയറിലെ മികച്ച ഒരു പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധന, അഞ്ജലി അമീര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
തങ്കമീന്‍കള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്ത പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രോല്‍സവത്തില്‍ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയിരുന്നു. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രശംസ കരസ്ഥമാക്കിയ ചിത്രം ചൈനയില്‍ ഉള്‍പ്പടെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
Tags:anjali ameermammoottyperanpramsadhana