സോഷ്യല്‍ മീഡിയയെ കത്തിച്ച് മെഗാസ്റ്റാറിന്‍റെ പുതിയ ഫോട്ടോഷൂട്ട്

സോഷ്യല്‍ മീഡിയയെ കത്തിച്ച് മെഗാസ്റ്റാറിന്‍റെ പുതിയ ഫോട്ടോഷൂട്ട്

മലയാളത്തില്‍ ശരീശസൌന്ദര്യവും ഫിറ്റ്നസും കാത്തുസൂക്ഷിക്കുന്നതില്‍ എക്കാലത്തും വാഴ്ത്തുപാട്ടുകള്‍ ലഭിച്ചിട്ടുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ 70 വയസിലേക്ക് കടക്കുന്ന താരത്തിന്‍റെ പുതിയ യംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തംരംഗമാകുകയാണ്. സിനിമാ അഭിനയത്തിന്‍റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭം കൂടിയാണിത്.

പുതിയ ഗൃഹലക്ഷ്മി മാഗസിനായാണ് മമ്മൂട്ടിയുടെ പുതിയ സ്റ്റൈലിഷ് അവതാരം. മെഗാ താരത്തിന്‍റെ 50 സിനിമാ വര്‍ഷങ്ങള്‍ പരിഗണിച്ചുള്ള പ്രത്യേക പതിപ്പായാണ് ഇത്തവണത്തെ മാഗസിന്‍ എത്തുന്നത്. മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാലിന്‍റെ ലേഖനവും ഇതിലുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഫോട്ടോകള്‍ പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വത്തിന്‍റെ സെറ്റിലാണ് താരം ഇപ്പോഴുള്ളത്. കോവിഡ് കാലത്ത് നീട്ടി വളര്‍ത്തിയ മുടി സ്റ്റൈലിഷ് ആക്കിയാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

Megastar Mammootty’s new photoshoot is getting viral in social media.

Gallery Latest Starbytes