മമ്മൂട്ടിയും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ ദി പ്രീസ്റ്റി’ ന്‍റെ റിലീസ് ഉടനുണ്ടാകും. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രത്തിന് മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷത കൂടിയുണ്ട്. പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായ സാഹചര്യത്തില്‍ റിലീസ് തീയതിയില്‍ ഉടന്‍ തീരുമാനമുണ്ടാകും.
The Priest | Releasing Soon
Posted by Mammootty on Saturday, 2 January 2021
നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കുട്ടിക്കാനം ആയിരുന്നു. ജോഫിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.പ്രമേയത്തില്‍ ഏറെ താല്‍പ്പര്യം തോന്നിയ മമ്മൂട്ടി വളരേ വേഗത്തില്‍ തീരുമാനമെടുത്ത് ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങളുടെ മാത്രം ഷൂട്ടിംഗ് ബാക്കിനില്‍ക്കേയാണ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയത്. എന്നാല്‍ മെഗാസ്റ്റാറിന്‍റെ രംഗങ്ങള്‍ അതിനു മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഒക്റ്റോബറോടെ ബാക്കിയുള്ള രംഗങ്ങളും പൂര്‍ത്തിയാക്കി.
നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Mammootty starer ‘The Priest’ will soon release in theaters. The Joffin Chacko directorial has Manju Warrier as the female lead. Here is the new look poster