മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രവും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായ ഒടിയനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും. മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുക. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍ ട്വീറ്റ് ചെയ്തു. ഇതോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ അറിയിച്ചു. സെന്‍സറിംഗ് കൂടി പൂര്‍ത്തിയാക്കാനുള്ള ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.
Thank you Mammukka. It’s dream come true for me and team Odiyan. Now with your thundering voice my odiyan is complete.@mammukka @Mohanlal @themanjuwarrier pic.twitter.com/k1P3VIcbvj
— shrikumar menon (@VA_Shrikumar) December 3, 2018
ഇന്ത്യക്കകത്തും പ്രധാന വിദേശ സെന്ററുകളിലും ഡിസംബര്‍ 14ന് ഒരുമിച്ചായിരിക്കും റിലീസ്. തെലുങ്ക് പതിപ്പും അന്നു തന്നെ പുറത്തിറക്കും. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിടുന്നത്. ഒടിയന്‍ പ്രതിമകള്‍ വിവിധ തിയറ്ററുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
300ല്‍ അധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനത്തില്‍ ചിത്രത്തിനുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലും ചിത്രത്തിനായി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഫാന്റസി ഘടകങ്ങളുള്ള ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്ന് ശ്രീകുമാര്‍ പറയുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, പ്രകാശ് രാജ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.