വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുര രാജയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ മുമ്പ് തിയറ്ററുകളെ ഇളക്കിമറിച്ച് പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്പോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട്. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.
#MadhuraRaja🔥@mammukka 👌 pic.twitter.com/aInDJ5eXcj
— Megastar Addicts (@MegastarAddicts) September 29, 2018
ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്.
@mammukka 👍#MadhuraRaja Location! pic.twitter.com/1akw1xMXYD
— Megastar Addicts (@MegastarAddicts) September 16, 2018
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു. പോക്കിരി രാജയില്‍ നിന്നു വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം.
@mammukka 👍#MadhuraRaja Location! pic.twitter.com/1akw1xMXYD
— Megastar Addicts (@MegastarAddicts) September 16, 2018
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ