ബിലാലിന് സംഭവിച്ചതെന്ത്? അമല്‍ നീരദ് വ്യക്തമാക്കുന്നു

ബിഗ് ബിയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ മമ്മൂട്ടി കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്ന ബിലാലിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അമല്‍ നീരദിന്റെ പ്രഖ്യാപനത്തെയും ആദ്യ പോസ്റ്ററിനെയും സിനിമാ ലോകത്തെ തന്നെ എല്ലാ പ്രമുഖരും വരവേറ്റപ്പോഴും മമ്മൂട്ടി ചിത്രം സംബന്ധിച്ച് എവിടെയും പറയാത്തതും ചിത്രത്തെക്കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വരാത്തതും ചിത്രത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ചിത്രം ഉപേക്ഷിച്ചെന്ന തരത്തില്‍ ചിലയിടങ്ങളില്‍ പ്രചാരണവുമുണ്ടായി. എന്നാല്‍ ചിത്രത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് അമല്‍ നീരദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അമല്‍ നീരദ് പറഞ്ഞു. തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി ഉറപ്പാക്കിയ ശേഷമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളൂവെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു. ബിഗ് ബി തിയറ്ററുകളില്‍ ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും പിന്നീട് ടിവിയിലൂടെയും ഓണ്‍ലൈനിലൂടെയും ഏറെ ജനപ്രിയമായി മാറി. മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ തയാറായതെന്ന് അമല്‍ നീരദ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാച്ചിയിലെ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സംഭവിച്ച പരിവര്‍ത്തനം ചിത്രം ചര്‍ച്ച ചെയ്യും. ബിഗ് ബിക്ക് സംഭാഷണമൊരുക്കിയ ഉണ്ണി ആര്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകുമോയെന്ന് ഉറപ്പിക്കാറായിട്ടില്ല.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *