രണ്ട് 50 കോടി ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം അമീറിന്റെ ഷൂട്ടിംഗ് ഏപ്രില്‍ അവസാനം ആരംഭിക്കും. 40 കോടിക്കടുത്ത് മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്. അമീറിനായി 4 മാസത്തിലേറേയാണ് മമ്മൂട്ടി നീക്കിവെച്ചിട്ടുള്ളത്. ഏറക്കുറേ പൂര്‍ണമായും ദുബായ് കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തും. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുങ്ങുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
മലയാളത്തിലെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രമാകും ഇതെന്നാണ് വിവരം. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരായിരിക്കും ചിത്രത്തിനായി അണിനിരക്കുക.
Tags:Ameerhaneef adenimammoottyvinod vijayan