ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറിലെ ഒരു രംഗം റിലീസിന് രണ്ട് ദിവസം മുമ്പ് ഫേസ്ബുക്കില്‍ എത്തിയത് മമ്മൂട്ടി ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഒരു മിനിറ്റ് 7 സെക്കന്റ് ദൈര്‍ഘ്യമുള്ള മൊബൈലില്‍ പകര്‍ത്തിയ രംഗം ചിത്രത്തിന്റെ റിലീസിനെയും പ്രകടനത്തെയും യാതൊരു വിധത്തിലും ബാധിക്കില്ലെങ്കിലും റിലീസിനു ശേഷമുള്ള സുരക്ഷയെ കുറിച്ചാണ് പലരും ആശങ്കയുണര്‍ത്തിയത്. എന്നാല്‍ ചിത്രത്തിന്റെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ മമ്മൂട്ടി ആരാധകര്‍ കാണിച്ച ആത്മാര്‍ത്ഥത അല്‍ഭുതപ്പെടുത്തിയെന്നുമാണ് നിര്‍മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറയുന്നത്. ലീക്കായ രംഗം ചിത്രത്തിന്റെ പ്രൊമോഷനായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നു. അതിനിടെ ചിത്രത്തിന്റെ പ്രചാരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗം പുറത്തുവിടുകയായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. ഈ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് മമ്മൂട്ടിയും രംഗത്തെത്തി. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം വ്യാഴാഴ്ച തിയറ്ററുകളിലെത്തും.