ബിഗ് ബി ക്കു ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടിക്കായി ഒരു വമ്പന്‍ പ്രൊജക്റ്റ് ഒരുങ്ങുന്നതായി സൂചന. കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി എത്തുന്ന ബ്രഹ്മാണ്ഡചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ചിത്രം നിര്‍മിച്ച് തിയറ്ററുകളിലെത്തിക്കും. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. സാമൂതിരിയായി പ്രിഥ്വിരാജും ചിത്രത്തിലുണ്ടാകുമെന്ന് സൂചനയുണ്ട്. മമ്മൂട്ടി- ഓഗസ്റ്റ് സിനിമാസ് കൂട്ടുകെട്ടിലിറങ്ങിയ ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഈ സിനിമ 10 കോടിയിലധികം പ്രൊഡ്യൂസര്‍ ഷെയര്‍ നേടുകയാണെങ്കില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ഇവര്‍ വീണ്ടും കൈകോര്‍ക്കും സൂചനകളുണ്ടായിരുന്നു.ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.