പുതുമുഖ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കുന്ന പ്രോല്‍സാഹനം ഏവര്‍ക്കും അറിവുള്ളതാണ്. ഇപ്പോള്‍ താരം വീണ്ടുമൊരു പുതുമുഖ സംവിധായകനൊപ്പം എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്യാമറാമാന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുത്.
പ്രമാണി, വെനീസിലെ വ്യാപാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കും ശ്യാംദത്ത് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പുതിയ ചിത്രത്തെകുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ.