മറിയത്തിന് മുടി കെട്ടിക്കൊടുത്ത് മെഗാസ്റ്റാര്‍, ഫാദേഴ്‌സ് ഡേയ്ക്ക് ഡിക്യുവിന്‍റെ പോസ്റ്റ് വൈറല്‍
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാദേഴ്സ് ഡേക്ക് പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തന്‍റെ പിതാവ് മെഗ്സാറ്റാര്‍ മമ്മൂട്ടിയും മകള്‍ മറിയയും ഉള്ള ഫോട്ടോയാണ് ഡിക്യു ഫേസ്ബുക്കില്‍ ഇട്ടത്. മമ്മൂട്ടി തന്‍റെ പേരക്കുട്ടി മറിയയുടെ മുടി കെട്ടിക്കൊടുക്കുകയാണ്. ഭീഷ്മപര്‍വം എന്ന ചിത്രത്തിനായി മുടി നീട്ടിവളര്‍ത്തിയിട്ടുള്ള മമ്മൂട്ടിയും മറിയ കെട്ടിയ പോലെ തന്നെയാണ് മുടി കെട്ടിയിട്ടുള്ളതെന്നതാണ് ചിത്രത്തിലെ മറ്റൊരു കൌതുകം.
എന്തായാലും ദുല്‍ഖര്‍ ഈ ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരുടെയും ആരാധകരും മറ്റ് പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് 19 രണ്ടാം തരംഗത്തിന് ശേഷം ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ കൊച്ചി എളംകുളത്തുള്ള വീട്ടില്‍ തന്നെയാണ്. അമല്‍നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വത്തില്‍ 10 ദിവസത്തെ ഷൂട്ടിംഗ് കൂടി മെഗാസ്റ്റാറിനുണ്ട്. ഇത് പൂര്‍ത്തിയാക്കി സിബിഐ 5-ലേക്ക് താരം കടക്കും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’, വൃന്ദമാസ്റ്റര്‍ തമിഴ് ചിത്രം ‘ഹേയ് സിനാമിക’ എന്നിവയുടെ ഷൂട്ടിംഗ് ഡിക്യു പൂര്‍ത്തിയാക്കിയിട്ടുണ്ട്.
On fathers day Dulquer Salmaan shared an cute adorable picture of his father mega star Mammootty and daughter Mariam.